ഗായിക സിതാര കൃഷ്ണകുമാർ - പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട സിത്തു മണി. അറിയാം സിതാര കൃഷ്ണ കുമാറിന്റെ വിശേഷങ്ങൾ

സിതാര കൃഷ്ണകുമാർ

ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീത പ്രേമികൾക്കിടയിൽ പ്രിയങ്കരിയാവുന്നത്.

കൈരളി ടിവിയുടെ ഗന്ധർവ്വസംഗീതം സീനിയേഴ്സ് - 2004 ലെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സത്പസ്വരങ്ങളിലും മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു

ജീവൻ ടിവിയുടെ വോയ്സ്-2004 ലെ യും മികച്ച പാട്ടുകാരി സിതാര ആയിരുന്നു. ജീവൻ ടിവിയുടെ ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ-2009 ലൂടെയാണ് സിതാര കൂടുതൽ പ്രശസ്തയാകുന്നത്.

വിനയൻ സംവിധാനം ചെയ്ത അതിശയനിൽ, അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, "പമ്മി പമ്മി വന്നേ" എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്.

വി കെ പ്രകാശിന്റെ "എന്ത് ഒന്ത്ലാ ഐന്ത്" എന്ന സിനിമയിലൂടെ കന്നട സിനിമാ രംഗത്തും, "മുപ്പൊഴുതും ഉൻ കർപ്പനൈകൾ" എന്ന സിനിമയിലൂടെ തമിഴ് സിനിമാ ലോകത്തും ചുവട് വെച്ചു.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ നാൽപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി പരിപാടികൾ അവതരിപ്പിക്കാറുണ്ട്.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം സ്വദേശിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറായ ഡോക്ടർ കെ എം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളാണ് സിതാര

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂൾ, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ് സിതാര