സൂപ്പർ താരം സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമയാണ് പാപ്പൻ. ജൂലൈ 29 ന് സിനിമ റിലീസ് ആയി

ഒരു പാട് നാളത്തെ ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേഗതയും പാപ്പന് ഉണ്ട്.

വലിയ ഒരു താര നിര തന്നെ ഈ സിനിമയിൽ അണി നിരക്കുന്നു. സുരേഷ് ഗോപിയുടെ മകൻ ഗോഗുൽ സുരേഷ് ഗോപിയും ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നീറ്റാ പിള്ള, നൈലാ ഉഷ, കനിഹ, ജനാർദ്ധനൻ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി,ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, ബിനു പപ്പു തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നു

ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാപ്പൻ. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക.

പാപ്പൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആകാംഷയോടെ മുന്നോട്ട് പോകുന്ന ഒരു അഡാർ പടമാണ് പാപ്പൻ.

പുറത്തു വരുന്ന പ്രേക്ഷക പ്രതികരണം അനുസരിച്ച് പാപ്പൻ ഒരു കിടിലൻ പടമാണ്. പ്രേക്ഷകരെ രസിപ്പിക്കുന്ന അവർക്ക് ഇഷ്ടപ്പെടുന്ന എല്ലാം ഈ സിനിമയിൽ ഉണ്ട്.

ഒരു കാലത്ത് വീണു കിടന്നിരുന്ന മമ്മുട്ടിയെ ന്യൂഡൽഹി എന്ന ഹിറ്റ് സമ്മാനിച്ച് കൈപിടിച്ച് ഉയർത്തിയ സൂപ്പർ സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ ഒരു സിനിമ നിരാശപ്പെടുത്തില്ലല്ലോ

സുരേഷ് ഗോപിയുടെ പതിവ് അഭിനയ ശൈലിയിൽ നിന്നും വ്യത്യസ്തമായ പ്രകടനമാണ് പാപ്പനിലേത്. സസ്പെൻസ് ത്രില്ലറായ പാപ്പനിൽ ഇരട്ടത്തലയൻ കത്തിക്ക് പിന്നിൽ ആര് എന്ന ചോദ്യത്തിനാണ് ഉത്തരം തേടുന്നത്