മലയാളികളുടെ മനസിൽ നിരവധി വേഷങ്ങളിലൂടെ ഇടം നേടിയെടുത്ത നടിയാണ് മഞ്ചു വാര്യർ. സ്വഭാവിക അഭിനയം കൊണ്ട് പ്രേക്ഷകമനസിൽ കുടിയേറിയ താരമാണ് മഞ്ചുവാര്യർ

മഞ്ചു വാര്യർ

1978 സെപ്തംബർ 10 ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ നഗരത്തിലാണ് മഞ്ചു വാര്യർ ജനിക്കുന്നത്. അച്ഛൻ ടി വി മാധവൻ. സഹോദരൻ മധു വാര്യർ.

മലയാളികളുടെ മനസിൽ നിരവധി വേഷങ്ങളിലൂടെ ഇടം നേടിയെടുത്ത നടിയാണ് മഞ്ചു വാര്യർ. സ്വഭാവിക അഭിനയം കൊണ്ട് പ്രേക്ഷകമനസിൽ കുടിയേറിയ താരമാണ് മഞ്ചുവാര്യർ

1995 മുതൽ 1999 വരെ സിനിമകളിൽ സജീവമായിരുന്ന മഞ്ചുവാര്യർ വിവാഹ ശേഷം സിനിമ ലോകം വിട്ടിരുന്നു. പിന്നീട് 2014 ൽ ആണ് വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്.

ഈ പുഴയും കടന്ന്, കൻമദം, സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, കണ്ടെഴുതി പൊട്ടും തൊട്ട് തുടങ്ങി മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി സിനിമകൾ.

കലാ രംഗത്തു നിന്നാണ് മഞ്ചു വാര്യർ സിനിമാലോകത്തേക്ക് കടന്ന് വരുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലക പട്ടം അണിഞ്ഞിട്ടുണ്ട്.

1995 ൽ 17 ആം വയസിൽ ആണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സാക്ഷ്യം എന്ന ചിത്രത്തിൽ. പിന്നീട് 18 ആം വയസിൽ സല്ലാപം എന്ന സിനിമയിലൂടെ നായികയും ആയി.

1998 ഒക്ടോബർ 20 ന് നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ചു വാര്യർ അഭിനയ രംഗത്ത് നിന്നും പൂർണമായി വിട്ട് നിന്നും. പിന്നീട് 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ച് വരുന്നത്.

2012 ഒക്ടോബർ 12 ന് ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് സിനിമയിലൂടെയാണ്ട് മഞ്ചു വാര്യർ വീണ്ടും അഭിനയലോകത്തേക്ക് കടന്ന് വരുന്നത്. നായകൻ കുഞ്ചാക്കോ ബോബൻ ആയിരുന്നു.

എന്നും എപ്പോഴും, ജോ ആൻഡ് ദി ബോയ്, കരിങ്കുന്നം സിക്സസ്, കെയർ ഓഫ് സൈറാബാനു, ഉദാഹരണം സുജാത, അസുരൻ, ലൂസിഫർ, മരക്കാർ, പ്രതി പൂവൻ കോഴി, ലളിതം സുന്ദരം - മഞ്ചുവിന്റെ ഇനിയും  എത്രയോ സിനിമകൾ.