മലയാളത്തിന്റെ പ്രിയ്യ ഗായിക - ചിങ്ങമാസം വന്നു ചേർന്നപ്പോൾ മലയാളികൾക്ക് കിട്ടിയ ഗായിക - റിമി ടോമി

റിമി ടോമി

1983 സെപ്റ്റംബർ 23 ന് കോട്ടയത്തെ പാലായിൽ സീറോ മലബാർ കുടുംബത്തിൽ ടോമി ജോസഫിന്റെയും റാണി ടോമിയുടെയും മകളായി ജനനം. റീനു ടോമി സഹോദരിയും റിങ്കു ടോമി സഹോദരനും

ഏയ്ഞ്ചൽ വോയ്സ് എന്ന പ്രശസ്ത ട്രൂപ്പിലൂടെ ഗായികയായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. സിനിമാ ലോകത്തേക്ക് റിമിയെ പരിചയപ്പെടുത്തിയത് നാദിർഷ ആണ്.

മലയാള സിനിമയിൽ മീശ മാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്നതാണ് ആദ്യ പാട്ട്. സംവിധായകൻ ലാൽ ജോസും സംഗീത സംവിധായകൻ വിദ്യാസാഗറും ആയിരുന്നു.

2008 ഏപ്രിൽ 27 ന് തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ വെച്ച് റോയിസ് കിഴക്കുടനെ വിവാഹം കഴിച്ചു. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019ൽ ദമ്പതികൾ വേർപിരിഞ്ഞു.

സ്റ്റൈലിഷ് ലുക്കിലൂടെയും മേക്കോവറിലൂടെയും ദിവസം കഴിയുന്തോറും ആരാധകരെ ഞെട്ടിക്കുകയാണ് റിമി ടോമി. റിമിയുടെ സൗന്ദര്യം കൂടി കൂടി വരികയാണോയെന്ന സംശയവും താരം പങ്കു വെക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നാറുണ്ട്

ഗായിക മാത്രമല്ല റിമി ടോമി. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ എന്ന എന്ന ജയറാം സിനിമയിൽ നായികയായിരുന്നു റിമി. പിന്നീട് കുഞ്ഞിരാമിയണം എന്ന സിനിമയിലും അഭിനയിച്ചു

നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായ അവർ വിവിധ വിഭാഗങ്ങളിലുള്ള നിരവധി റിയാലിറ്റി ഷോ കളുടെയും വിധികർത്താവാണ്. നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മീശമാധവനിൽ തുടങ്ങിയ റിമി ടോമി ഏകദേശം 1500+ ഗാനങ്ങൾ ആലപ്പിച്ചിട്ടുണ്ട്. ഊർജ്ജസ്വലമായ ഗാനാലാപനത്തിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ഇനിയും നമ്മെ രസിപ്പിക്കാൻ റിമിക്ക് കഴിയട്ടെ