Logo

കുട്ടികളുടെ കളക്ടർ മാമൻ - കൃഷ്ണ തേജയെപ്പറ്റി കൂടുതൽ അറിയാം.

ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റ വ്യക്തിയാണ് കൃഷ്ണ തേജ IPS

മഴക്കെടുതികൾ കാരണം കുട്ടികൾക്കുള്ള അവധി പ്രഖ്യാപനത്തോടൊപ്പം എഴുതിയ കുഞ്ഞി കുറിപ്പാണ് കളക്ടറെ ജനഹൃദയങ്ങളിൽ ചേർത്ത് വെച്ചത്.

നിരന്തര പരിശ്രമത്തിലൂടെ IAS നേടി കളക്ടറായ കൃഷ്ണ തേജയുടെ കഥ ഇപ്പോൾ വൈറൽ ആകുകയാണ്.

ഒരു ശരാശരി വിദ്യാർത്തിയായിരുന്ന കൃഷ്ണ തേജ എട്ടാം ക്ലാസിൽ എത്തിയപ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത്.

പഠിപ്പു നിർത്തി ചെറിയ ജോലികൾ ചെയ്യാനുള്ള ബന്ധുക്കളുടെ ഉപദേശം അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാര്യമാക്കിയില്ല.

മകന്റെ തുടർ വിദ്യാഭ്യാസത്തിന് കൈയിൽ പണമില്ലായിരുന്നെങ്കിലും ആരുടെ മുന്നിലും കൈ നീട്ടാൻ അവർ തയ്യാറായിരുന്നില്ല.

പിന്നീട് അമ്മയുടെ ഉപദ്ദേശപ്രകാരം അദ്ദേഹം ക്ലാസ് കഴിഞ്ഞ് 6 മണി മുതൽ 9 മണി വരെ ജോലിക്ക് പോകാൻ തുടങ്ങിയത്.

ജോലി ചെയ്ത് കിട്ടിയ പണം കൊണ്ടാണ് അദ്ദേഹം 8, 9, 10 ക്ലാസുകൾ അദ്ദേഹം പൂർത്തിയാക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം പിന്നീട് വാശിയോടെ പഠിക്കാൻ ആരംഭിച്ചു.

10, 12 ക്ലാസുകളിൽ ടോപ്പർ. എഞ്ചിനീയറിംഗിൽ ഗോൾഡ് മെഡൽ. തുടർന്ന് ഡൽഹി IBM ൽ ജോലി. സഹപ്രവർത്തകന്റെ IAS മോഹം കൃഷ്ണ യേയും സ്വാധീനിച്ചു

ആദ്യ പരീക്ഷയിൽ തോൽവി. ജോലി ഉപേക്ഷിച്ച് 15 മണിക്കൂറോളം പഠിച്ചെങ്കിലും 2 ആമതും 3 മതും തോൽവി ഏറ്റു വാങ്ങി.

സ്വന്തം തെറ്റുകൾ സ്വയം മനസിലാക്കി അദ്ദേഹം പിന്നീട് 66 ആം റാങ്കോടെയാണ് IAS നേടുന്നത്.