BSNL 4G

അങ്ങനെ കുറേ നാളത്തെ കാത്തിരിപ്പിനു ശേഷം BSNL 4G യിലേക്ക് മാറുന്നു

3G സിം ഉള്ളവർക്ക് 4G യിലേക്ക് അപഗ്രേഡ് ചെയ്യാൻ പറഞ്ഞു കൊണ്ടുള്ള SMS വരുന്നുണ്ട് ഇപ്പോൾ

വിവിധ കേന്ദ്രങ്ങളിൽ BSNL അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംശയ നിവാരണത്തിന് 0495-2771688 എന്ന നംബറിൽ വിളിക്കാം

ആധാർ കാർഡ്, പഴയ BSNL Sim കാർഡ് എന്നിവയുമായി ചെന്നാൽ 3G സിംകാർഡ് 4G യിലേക്ക് മാറ്റാൻ സാധിക്കും.

പ്രിയ ഉപഭോക്താവേ BSNL 4G നെറ്റ് വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്.

അടുത്തുള്ള BSNL സേവന കേന്ദ്രത്തിൽ എന്ന് സിം കാർഡ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചു കൊണ്ടാണ് സന്ദേശം

എന്ന് മുതലാണ് BSNL 4G സേവനങ്ങൾ ആരംഭിക്കുകയെന്ന കൃത്യമായ വിവരം സന്ദേശത്തിൽ ഇല്ല.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ 5G സേവനങ്ങൾ ആരംഭിക്കുന്നതായ പ്രഖ്യാപനത്തിനൊപ്പം BSNL 4G ക്കും തുടക്കമിട്ടേക്കാം

രാജ്യത്ത് BSLN 4G എത്തുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായിരിക്കും കേരളം.

തദ്ദേശീയമായി നിർമിച്ച 4G നെറ്റ് വർക്ക് സങ്കേതിക വിദ്യകളാണ് BSLN 4G വിന്യാസത്തിനായി ഉപയോഗിക്കുക